10:37pm 28 June 2026
NEWS
പ്ലസ് വൺ പ്രവേശനം: അവസാന അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു; ജൂൺ 29 മുതൽ പ്രവേശനം നേടാം
28/06/2026  04:36 PM IST
NILA
പ്ലസ് വൺ പ്രവേശനം: അവസാന അലോട്ട്മെൻ്റ്  പ്രസിദ്ധീകരിച്ചു; ജൂൺ 29 മുതൽ പ്രവേശനം നേടാം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് hscap.kerala.gov.in പോർട്ടലിലെ Candidate Login വിഭാഗത്തിൽ ലഭ്യമായ 'Third Allot Results' ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.

മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ജൂലൈ 3 വൈകിട്ട് 5 മണിക്കകം പ്രവേശനം പൂർത്തിയാക്കണം. അലോട്ട്മെൻ്റ്  ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവർക്ക് തുടർ അലോട്ട്മെൻ്റുകളിൽ പരിഗണന ലഭിക്കില്ല.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അലോട്ട്മെന്റ് ലെറ്റർ പ്രവേശനം ലഭിച്ച സ്കൂളിൽ നിന്ന് അഡ്മിഷൻ സമയത്ത് പ്രിന്റ് ചെയ്ത് നൽകും. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ ഘട്ടത്തിൽ ഉയർന്ന ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.

താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇനി ഹയർ ഓപ്ഷൻ നിലനിർത്താൻ അവസരമുണ്ടാകില്ല. അതിനാൽ ഈ ഘട്ടത്തിൽ അലോട്ട്മെൻ്റ്  ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിശ്ചിത ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം.

അലോട്ട്മെൻ്റ്  ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. കൂടാതെ, അപേക്ഷ നൽകിയ ഓരോ സ്കൂളിലെയും വിഭാഗം തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങളും വിദ്യാർത്ഥികൾക്ക് പോർട്ടലിലൂടെ പരിശോധിക്കാനാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img